തൊഴിലന്വേഷകരെ സർക്കാർ തേടി എത്തുകയാണെന്ന് മന്ത്രി; 41 ലക്ഷം തൊഴിൽരഹിതരെന്ന് സർവേയിലൂടെ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനം പ്രകടനപത്രികയിൽ ഒതുങ്ങില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കുടുംബശ്രീക്ക് ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും. പതിവിൽ നിന്ന് വ്യത്യസ്തമായി തൊഴിലന്വേഷകരെ തേടി സർക്കാർ എത്തുകയാണ്. കുടുംബശ്രീ സർവേ വഴി കണ്ടെത്തിയ 41 ലക്ഷം തൊഴിൽരഹിതരിൽ 51 ശതമാനവും സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രജതജൂബിലി നിറവിൽ കേരളത്തിന്റെ കുടുംബശ്രീ, വായിക്കാം ഇവിടെ
