Asianet News MalayalamAsianet News Malayalam

കൊവിഡ്:'കൂട്ട പരിശോധന വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ച്'; സർക്കാർ ഡോക്ടർമാർക്ക് മന്ത്രിയുടെ മറുപടി

കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. 

minister k k shailaja reaction to kgmoa comment on covid mass test
Author
Thiruvananthapuram, First Published Apr 22, 2021, 12:21 PM IST

തിരുവനന്തപുരം: കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിനെതിരെ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കെജിഎംഒഎയ്ക്ക് സർക്കാർ തീരുമാനത്തിനെതിരെ നിൽക്കാനാകില്ല. നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധനയുടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.  പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ട പരിശോധന അശാസ്ത്രീയമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ വിമർശിച്ചത്. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ  ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പർക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവശേഷി വർധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന  ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. 

കെജിഎംഒഎയെ പിന്തുണച്ച് ഐഎംഎയും രം​ഗത്തെത്തിയിരുന്നു. മെഡിക്കൽ പരീക്ഷകൾ മാറ്റി വെക്കരുത് എന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടാകോൾ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാൽ ജൂനിയർ ഡോക്ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വോട്ടെണ്ണൽ ദിവസം കർഫ്യൂ പ്രഖ്യാപിക്കണം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്തണം. തടങ്ങി വച്ച പരീക്ഷകൾ നിർത്തേണ്ട. വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്നമാണ് അതെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. 
 

Read Also: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios