തിരുവനന്തപുരം: നിരോധനാജ്ഞ നിലനിൽക്കെ കണ്ടെയിന്‍മെന്‍റ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത ആശുപത്രി ഉദ്ഘാടനം. മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറ ആശുപത്രി ഉദ്ഘാടനത്തിനാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തിയത്. 

അഞ്ച് പേരിൽ കൂടുതൽ ആളുകള്‍ കൂട്ടം കൂടാൻ പാടില്ലെന്നിരിക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സാമൂഹ്യ അകലവും, നിരോധനാജ്ഞയും ലംഘിച്ചെന്ന് കാട്ടി കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ നിയന്ത്രണങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് മേയർ അടക്കമുള്ളവരുടെ വിശദീകരണം.