നിർദ്ദേശം പാലിക്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പത്തനാപുരം: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ട്രേഡ് യൂണിയനുകളുടെ കൊടി തോരണങ്ങൾ കെട്ടുന്നതിനെതിരെ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ രം​ഗത്ത്. തോരണങ്ങൾ കെട്ടി പരിസരം മലിനമാക്കുന്നതിൽ നിന്ന് യൂണിയനുകൾ പിൻമാറണമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാരെ ഉപദ്രവിക്കുന്ന തരത്തിലുള്ള തോരണങ്ങൾ അഴിച്ചു മാറ്റണം. 

നിർദ്ദേശം പാലിക്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിൽ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ആയിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. പത്തനാപുരം ഡിപ്പോയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.