Asianet News MalayalamAsianet News Malayalam

മകനും മരുമകൾക്കും കൊവിഡ്, ആരോഗ്യ മന്ത്രി കെകെ ശൈലജ ക്വാറന്റീനിൽ

'മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാലാണ് ക്വാറന്റയിനാലാണ് നിരീക്ഷണത്തിൽ പോകുന്നത്'

 

minister kk shailaja covid quarantine
Author
Kannur, First Published Apr 20, 2021, 11:59 AM IST

കണ്ണൂർ: കുടുബംഗാങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ  ആരോഗ്യമന്ത്രി കെകെ ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു. മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി നിരീക്ഷണത്തിലേക്ക് മാറിയത്. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാലാണ് നിരീക്ഷണത്തിൽ പോകുന്നത്. നിലവിൽ  രോഗലക്ഷണങ്ങളൊന്നും ഇല്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പ്രിയമുള്ളവരെ എന്റെ മകൻ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്.എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Follow Us:
Download App:
  • android
  • ios