ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം പോസിറ്റീവായി നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. 

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം പോസിറ്റീവായി നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിക്കൊണ്ടുപോയവർ ചുറ്റുപാടിൽ തന്നെ ഉണ്ടെന്ന പ്രതീക്ഷയിലാണെന്നും പറഞ്ഞ മന്ത്രി പ്രതികൾ കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നതെന്നും വിശദമാക്കി. എന്തൊക്കെ ആണ് ഇതിനു പിന്നിൽ എന്ന് അറിയില്ലെന്നും മന്ത്രി ബാല​ഗോപാൽ കൂട്ടിച്ചേർത്തു. അബി​ഗേലിനെ കണ്ടെത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോ​ഗത്തിൽ അറിയിച്ചു. പൊലീസ് പ്രതികളുടെ തൊട്ടടുത്ത് എത്തിയെന്നായിരുന്നു ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് വന്നിരുന്നു, നിലവിളി കേട്ട് ഓടിവന്നപ്പോഴേക്കും കാര്‍ പോയെന്ന് അയല്‍വാസി

കുട്ടി എവിടെയാണെന്ന് സ്‌ഥിരീകരിക്കാനായിട്ടില്ല, പല ടീമുകളായി അന്വേഷണം ഊര്‍ജ്ജിതം: ഐജി സ്പര്‍ജന്‍ കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്