Asianet News MalayalamAsianet News Malayalam

'കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നത് മുൻവിധി'; ഗവർണറുടെ പ്രവൃത്തി ഭരണഘടനാ പ്രശ്നമുണ്ടാക്കുമെന്ന് എംബി രാജേഷ്

കാണാത്ത ബില്ല് ഒപ്പിട്ടില്ല എന്ന് പറഞ്ഞതിൽ മുൻ വിധിയുണ്ട്. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 

minister m b rajesh against governor arif mohammad khan
Author
First Published Sep 20, 2022, 10:33 AM IST

കണ്ണൂർ: ​ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രവൃത്തി വലിയ ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. വാർത്താസമ്മേളനം ​ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് വിമർശിച്ചു. 

ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാൽ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേര്‍ന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ​ഗവര്‍ണര്‍ പറഞ്ഞത്. വാർത്താസമ്മേളനം ​ഗവർണറെ തുറന്നുകാട്ടുന്നതാണെന്ന് പറഞ്ഞ എം ബി രാജേഷ്, ഇന്നലത്തെ അദ്ദേഹത്തിന്‍റെ ചെയ്ത് വലിയ ഭരണഘടന പ്രശ്നത്തിലേക്ക് നയിക്കുമെന്നും കുറ്റപ്പെടുത്തി. കാണാത്ത ബില്ല് ഒപ്പിട്ടില്ല എന്ന് പറഞ്ഞതിൽ മുൻ വിധിയുണ്ട്. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 

തെരുവ് നായ വാക്സിനേഷൻ 15-ാം തിയ്യതി മുതൽ തന്നെ ആരംഭിച്ചുവെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. എ ബി സി കേന്ദ്രങ്ങൾ- തദ്ദേശ സ്ഥാപനങ്ങൾ സജ്ജമാക്കി കൊണ്ടിരിക്കുകയാണ്. നായ്ക്കളെ കൊന്നു കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല. നായ്ക്കളെ പിടിക്കാൻ കുടുംബശ്രീ വഴി വളണ്ടിയർമാരുടെ ലിസ്റ്റ് എടുത്ത് പരിശീലനം നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേ​ഹം അറിയിച്ചു.

അതേസമയം, ഇന്നലെ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച എല്‍ഡിഎഫ് നേതാക്കള്‍ രണ്ടാം ദിവസവും അത് തുടരുകയാണ്. മുമുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. അതിനിടെ, ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി.

Also Read: ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കള്‍'ഗവർണറെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമം, ഇതിന് കോണ്‍ഗ്രസ് പിന്തുണയുണ്ട്'

Follow Us:
Download App:
  • android
  • ios