ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണ്ണമായും ശമിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. തീ കത്തുന്നതിന്റെയും അണച്ച ശേഷമുള്ളതിന്റെയും ആകാശ ദൃശ്യങ്ങൾ സഹിതം ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണ്ണമായും ശമിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. തീ കത്തുന്നതിന്റെയും അണച്ച ശേഷമുള്ളതിന്റെയും ആകാശ ദൃശ്യങ്ങൾ സഹിതം ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെന്നല്ല മറ്റൊരിടത്തും ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

മന്ത്രിയുടെ കുറിപ്പ്

ബ്രഹ്മപുരത്തെ ഇന്നത്തെ വൈകുന്നേരത്തെ കാഴ്ച. തീയും പുകയും പൂർണ്ണമായും ശമിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർ ഫോഴ്‌സ്, കോർപറേഷൻ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, പോലീസ് തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇനി മറ്റൊരു ബ്രഹ്മപുരം കൊച്ചിയിലെന്നല്ല കേരളത്തിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സർക്കാർ നടപ്പാക്കും.

അതേസമയം, ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.

മാലിന്യത്തിലെ തീപ്പിടുത്തം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ച ബ്രഹ്മപുരത്തേക്ക് ആരോഗ്യ വകുപ്പിന്റെ ഏഴ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എത്തുകാണ്. തിങ്കളാഴ്ച മുതൽ രണ്ട് യൂണിറ്റുകളും, ചൊവ്വാഴ്ചയോടെ അഞ്ച് യൂണിറ്റുകളും പ്രവർത്തനം തുടങ്ങും. പ്രദേശത്ത് ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യൽ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്ടർ, നഴ്സ്, അസിസ്റ്റന്റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള മൊബൈൽ റിപ്പോർട്ടിങ് സെന്ററുകളായും ഇവയെ ഉപയോഗപ്പെടുത്താം. 

നാളെ മൊബൈൽ മെഡിക്കൽ യൂണിറ്റ് എത്തുന്ന സ്ഥലങ്ങളും സമയവും

രാവിലെ 9.30 മുതൽ 11 വരെ - ചമ്പക്കര എസ്.എൻ.ഡി.പി. ഹാൾ, വെണ്ണല അർബൻ പിഎച്ച്സിരാവിലെ 11 മുതൽ 12.30 വരെ - വൈറ്റില കണിയാമ്പുഴ ഭാഗംഉച്ചയ്ക്ക് 12.30 മുതൽ 2 വരെ - തമ്മനം കിസാൻ കോളനിഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ - എറണാകുളം പി ആന്റ് ടി കോളനിഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ - പൊന്നുരുന്നി അർബൻ പിഎച്ച്സിക്ക് സമീപംവൈകുന്നേരം 3 മുതൽ 4.30 വരെ - ഉദയ കോളനി