ഇടുക്കി: മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് സതി വിജയിച്ചത്. 

എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. വീട് ഉൾപ്പെടുന്ന എൻ ആർ സിറ്റി രണ്ടാം വാർഡിൽ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇക്കുറി രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാ​ഗം ഉൾപ്പെടുന്ന ഏഴാം വാർട്ടിൽ നിന്നാണ് മത്സരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്. 

Read Also: കാരാട്ട് ഫൈസലിന്റെ വാർഡിൽ എൽഡിഎഫിന് ദയനീയ തോൽവി, ലഭിച്ചത് പൂജ്യം വോട്ട്, ഫൈസലിന്റെ അപരന് ഏഴ് വോട്ട്...