തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈദ്യുതി മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്‍തികരം.തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്‍തികരമാണെന്നും മറ്റ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ തുടരുന്നതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.