തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വലിയ വിജയം നേടും. ഇടുക്കിയിലും വമ്പിച്ച വിജയം ഉറപ്പാണെന്നും എംഎം മണി പ്രതികരിച്ചു

ഇടുക്കി: രാജ്യത്ത് പ്രതീക്ഷയുടെ പച്ചതുരുത്ത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണെന്ന് മന്ത്രി എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വലിയ വിജയം നേടും. ഇടുക്കിയിലും വമ്പിച്ച വിജയം ഉറപ്പാണെന്നും എംഎം മണി പ്രതികരിച്ചു. കുഞ്ചിത്തണ്ണിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജുവും പ്രതികരിച്ചു. സിപിഎം-സിപിഐ അസ്വാരസ്യങ്ങൾ ഇത്തവണ ഉണ്ടായില്ല. മുൻ വർഷങ്ങൾ അപേക്ഷിച്ച് ഇടതുമുന്നണിയിൽ തികഞ്ഞ യോജിപ്പ് പ്രകടമായി. വികസനമാണ് പൊതുവായ വിഷയം എന്നും കെ രാജു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന്റെ രണ്ട് മണിക്കൂറുകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോളിംഗ് നടക്കുന്നത്.