മന്ത്രിയുടെ തലച്ചോറിലെ രക്തസ്രാവം നിയന്ത്രണവിധേയമാണെന്നും പുതിയ രക്തസ്രാവത്തിൻ്റെ ലക്ഷണങ്ങളില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുന്ന മന്ത്രിക്ക് ചൊവ്വാഴ്ച സ്കാനിംഗ് പരിശോധന നടത്തി. രക്തസ്രാവം നിയന്ത്രണവിധേയമാണെന്നും പുതിയ രക്തസ്രാവത്തിന്റെ ലക്ഷണങ്ങളില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 

ശസ്ത്രക്രിയ പൂർണ വിജയമാണെന്നും എങ്കിലും നിരീക്ഷണത്തിനായി മന്ത്രി എം.എം.മണി ഐസിയുവിൽ തന്നെ തുടരണമെന്നാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് അറിയിച്ചു.