കുട്ടികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുകളും വാങ്ങുന്നതിനായാണ്  കെഎംസിഎസ്‌യുവും സിഐടിയുവും ചേർന്ന് ചലഞ്ച് സങ്കടിപ്പിച്ചിരിക്കുന്നത്...

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മുണ്ട് ചലഞ്ചിൽ പങ്കാളിയായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗിഫ്റ്റ് എ സ്മൈയിൽ ചലഞ്ചിന് പിന്തുണ നൽകാൻ കേരള മുനിസിപ്പൽ & കോർപറേഷൻ സ്റ്റാഫ് യൂണിയൻ (KMCSU)വും തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് അസോസിയേഷൻ(CITU) വും സംയുക്തമായാണ് മുണ്ട് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രനിൽ നിന്നാണ് മന്ത്രി മുണ്ട് സ്വീകരിച്ചത്. 

നേരത്തെ നടൻ മണിയൻ പിള്ള രാജു അടക്കം നിരവധി പേർ ചലഞ്ചിന്റെ ഭാ​ഗമായിരുന്നു. കുട്ടികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുകളും വാങ്ങുന്നതിനായാണ് കെഎംസിഎസ്‌യുവും സിഐടിയുവും ചേർന്ന് ചലഞ്ച് സങ്കടിപ്പിച്ചിരിക്കുന്നത്. ബാലരാമപുരത്തെ നെയ്ത്തുകാരിൽനിന്ന്‌ ശേഖരിച്ച മുണ്ട്‌, മുണ്ടും നേര്യെത്, കൈത്തറി സാരി എന്നിവയാണ്‌ ചലഞ്ചിന്റെ ഭാ​ഗമായി വിൽക്കുന്നത്. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona