രാഷ്രീയം ആകാം . പക്ഷെ വികസനത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ സർക്കാർ കുലുങ്ങില്ല.പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നത്

കോഴിക്കോട്:വിവാദങ്ങളിൽ മറുപടിയുമായി മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്.സർക്കാർ വികസനം നടത്തുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കി സർക്കാറിനെ കുലുക്കാം എന്ന് ആരും കരുതണ്ട. രാഷ്രീയം ആകാം പക്ഷെ വികസനത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ സർക്കാർ കുലുങ്ങില്ല.പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു

'വിവാദങ്ങൾ ഉണ്ടാക്കി സർക്കാറിനെ കുലുക്കാം എന്ന് ആരും കരുതണ്ട' മറുപടിയുമായി മന്ത്രി മുഹമ്മദ്‌ റിയാസ്

എകെജി സെന്‍റര്‍ ആക്രമണം: കോൺ​ഗ്രസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: മന്ത്രി റിയാസ്

എകെജി സെന്ററിനെതിരായ ബോംബാക്രമണം കേരളത്തിന്റെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺ​ഗ്രസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും വേണമെങ്കിൽ കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാനും ലജ്ജയില്ലാത്തവരാണ് കേരളത്തിലെ കോൺ​ഗ്രസ്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന് കട്ട് മുടിച്ച് ശീലിച്ചവർക്ക് ഇനി ഭരണത്തിൽ വരില്ലെന്ന ആശങ്കയാണെന്നും അതിനാലാണ് ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്നും പിഎ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി- വീണ വിജയനെതിരായ ആരോപണങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ്; കഴമ്പില്ലെന്നും റിയാസ്

മുഖ്യമന്ത്രിയും (chief minister)മകളും തൻറെ ഭാര്യയുമായ വീണ വിജയനെതിരെ(veena vijayan) ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്(minister mohammad riyas). ആ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ആരോപണം ശക്തമായി തന്നെ യു ഡി എഫ് പ്രചരിപ്പിച്ചതാണ്. താൻ മൽസരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കി. 

യു ഡി എഫ് തുടർ പ്രതിപക്ഷം ആയി തുടരാൻ കാരണം ഇത്തരം പരാമർശങ്ങളാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. മമ്മൂട്ടിയുടെ മകനാണ് ദുൽഖറെന്ന് ഒരിക്കൽ പറയും. ദുൽഖറിൻറെ വാപ്പയാണ് മമ്മൂട്ടിയെന്ന് പിന്നീട് പറയും. ഇതാണ് പ്രതിപക്ഷം പറയുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് അതിനുളള അവകാശം ഉണ്ട് . ജാനാധിപത്യ സംവിധാനത്തിൽ അതിനുള്ള അവകാശം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയ്ക്കിടയിലാണ് മാത്യു കുഴൽനാടൻ എം എൽ എ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചത്. ചർച്ചയ്ക്കുള്ള മറുപടിക്കിടെ തന്‍റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് മാത്യു കുഴൽനാടന്‍റെ പ്രതികരണം ഉണ്ടായത്. സ്വപ്നയുടെ എൻട്രി പി ഡബ്യു സി വഴിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ് സൈറ്റിൽ ഒരിക്കൽ വീണ പറഞ്ഞത് ജയിക് ബാലകുമാർ മെന്‍റർ ആണെന്നുമായിരുന്നു എന്നാണ് മാത്യു കുഴൽനാടൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിട്ടുണ്ട്.