Asianet News MalayalamAsianet News Malayalam

'ഗവർണറുമായി ഊഷ്മളമായ ബന്ധം നിലനിർത്താനാണ് സർക്കാർ ശ്രമം' ഉന്നതവിദ്യാഭ്യാസ മന്ത്രി

വി സി നിയമനകാര്യത്തില്‍ നിയമപരമായും ഭരണപരമായും ആലോചിച്ച് നടപടി സ്വീകരിക്കും

minister R Bindu says goverment want to keep cordial relationship with governor
Author
Thiruvananthapuram, First Published Aug 9, 2022, 11:05 AM IST

തിരുവനന്തപുരം:സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രംഗത്ത്.വി സി നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കും .ഗവർണറുമായി ഊഷ്മളമായ ബന്ധം നിലനിർത്താനാണ് സർക്കാരിന്‍റെ ശ്രമം.ഭരണപരമായും ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി,

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന കാര്യത്തിലാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റവുമൊടുവില്‍ തെറ്റിയത്.ചാന്‍സലറെന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കുന്നതിനുമുമ്പേ ഗവര്‍ണര്‍ ഒരു മുഴം നീട്ടിയെറിഞ്ഞു.ചാന്‍സലറുടേയും യുജിസിയുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിസി നിര്‍ണയ സമിതിക്ക് ഗവര്‍ണര്‍ രൂപം നല്‍കി. കേരള സര്‍വ്വകലാശാല പ്രതിനിധിയെ നിശ്ചയിക്കുന്ന മുറക്ക് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥ ചേര്‍ത്ത് വിജ്ഞാപനവും പുറപ്പെടുവിച്ചു.

സമിതിയിലേക്കുള്ള ചാന്‍സലറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും മൂന്നംഗ സമിതി ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ശുപാര്‍ശ ചെയ്യുന്ന പേര് ഗവര്‍ണര്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സാണ് സര്ക്കാര്‍ തയ്യാറാക്കുന്നത്.കോഴിക്കോട് ഐഐഎം ഡയറക്ടറും,കര്‍ണാടക കേന്ദ്ര സര്‍വ്വകലാശാല വിസിയുമാണ് നിലവില്‍ സമിതിയിലെ രണ്ടംഗങ്ങള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വന്നാലും സര്‍ക്കാര്‍ താത്പര്യത്തിന്  മേല്‍ക്കൈയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്

പോരിനുറച്ച് ഗവർണർ, 'കണ്ണടച്ച് ഒപ്പിട്ടില്ല'; ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസ് അർധ രാത്രി അസാധുവായി, ഇനി?

വിവാദങ്ങളൊഴിയുന്നില്ല; പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ നീട്ടി

: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യയുടെ ഡെപ്യൂട്ടേഷൻ നീട്ടി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്.  കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയയെ തെരെഞ്ഞെടുത്തത് വിവാദമായിരുന്നു

ഒന്നാം റാങ്ക് നൽകിയെങ്കിലും ഇത് വരെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. നിലവിൽ കേരള വർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് പ്രിയ. അസോസിയേറ്റ് പ്രോഫസർ നിയമനം ലഭിച്ചാൽ പ്രിയയ്ക്ക് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ നിയമനം കിട്ടും.

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി.. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറായി നൽകിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഗവർണർക്ക് ലഭിച്ച പരാതി. 

യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ  അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയത്. മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള നിയമന പട്ടികയിൽ ഒന്നാം റാങ്കാണ് പ്രിയ വർഗീസിന് ലഭിച്ചത്. ഇതിനെതിരായ പരാതിയിൽ കണ്ണൂർ വിസി ഡോ ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios