കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പണാധിപത്യം ജനാധിപത്യത്തിന് കീഴടങ്ങാൻ പാടില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൊച്ചി: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംഭവത്തിലെ നിജസ്ഥിതി പുറത്ത് വരാനാണ് വിജിലൻസ് അന്വേഷണം നടത്തുന്നതെന്നും റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃക്കാക്കക്കരയിൽ നടന്നത് അപമാനകരമായ കാര്യമാണ്. ഈ രീതി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പണാധിപത്യം ജനാധിപത്യത്തിന് കീഴടങ്ങാൻ പാടില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; കോൺഗ്രസ് അന്വേഷണ കമ്മീഷൻ തെളിവെടുപ്പ്
തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.
സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തുകയാണ്. എൽഡിഎഫ്, ബിജെപി കൗൺസിലർമാരാണ് സമരം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട് കഴിഞ്ഞെന്നും ദൃശ്യങ്ങൾ നഷ്ടപ്പെടുന്നതിന് മുമ്പ് സംരക്ഷിക്കപ്പെടണമെന്നുമാണ് ആവശ്യം.
തൃക്കാക്കരയിലെ പണക്കിഴി വിവാദം ; സിസിടിവി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് കൗൺസിലർമാർ
പണക്കിഴി വിവാദത്തിൽ കോൺഗ്രസ് കൗൺസിലർമാർ തന്നെ ചെയർപേഴ്സന്‍റെ നടപടിക്കെതിരെ രംഗത്തെത്തിയതോടെ കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്. നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം ചെയർപേഴ്സൺപണം നൽകിയെന്നും അന്വേഷണം വേണമെന്നും പാർട്ടിക്ക് പരാതി നൽകി. ഇതോടെ കോൺഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും.
