'അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. യുഡിഎഫിനോട് വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം'

കോട്ടയം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട്‌ ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ്‌ അമിത് ഷാ എന്നും കുമരകത്ത് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് പറഞ്ഞു. ''അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. യുഡിഎഫിനോട് വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം. അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ ഇട്ടോളും. ഞാൻ രാഷ്ട്രീയപരമായി മാത്രമെ മറുപടി നൽകുന്നുള്ളു. വ്യക്തിപരമായി ഞാൻ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ സുരേന്ദ്രൻ കാണിക്കണം'' എന്നും റിയാസ് പറഞ്ഞു. 

Read More : അട്ടപ്പാടി മധുകൊലക്കേസ്: പ്രോസിക്യൂട്ടർക്ക് ചിലവ് അനുവദിച്ച് ഉത്തരവ്, തുക നൽകുന്നത് കേസിന്റെ സവിശേഷത മാനിച്ച്