തിങ്കളാഴ്ചയാണ് തന്നെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജൻ ജൂമീന ഗഫൂർ പരാതി നൽകിയത്.
ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്‍റെ (Minister Saji Cheriyan) ഗൺമാന്‍ അനീഷ് മോനെ (Anish Mon) സസ്പെന്‍റ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ (Alappuzha Medical College) വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. അനീഷ് മോനെതിരെ വിശദമായ അന്വേഷണം നടത്താനും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് തന്നെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജൻ ജൂമീന ഗഫൂർ പരാതി നൽകിയത്.
അനീഷ് മോന്‍റെ പിതാവ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇദ്ദേഹത്തെ വാര്‍ഡില്‍ നിന്ന് മാറ്റുന്നതിനിടെ അനീഷ് മോന്‍ എത്തി. ശനിയാഴ്ച രാത്രിയോടെ അനീഷ് മോന്‍റെ പിതാവ് മരിച്ചു. രോഗി മരിച്ചതോടെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. നേരത്തെ അനീഷ് മോനെതിരേ അമ്പലപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
