Asianet News MalayalamAsianet News Malayalam

കുഞ്ഞിന് ജന്മം നൽകിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി ഇരുവരെയും അറിയിച്ചു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.

Minister Veena George congratulates the transgender partners who delivered baby jrj
Author
First Published Feb 8, 2023, 8:04 PM IST

തിരുവനന്തപുരം : ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. എല്ലാ നന്മകളും നേര്‍ന്നു. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി ഇരുവരെയും അറിയിച്ചു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുലപ്പാല്‍ ബാങ്കില്‍ നിന്ന് കുഞ്ഞിന് ആവശ്യമായ പാല്‍ കൃത്യമായി നല്‍കാന്‍ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായാല്‍ മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി വിടാമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. 

Read More : മുറിവുകള്‍ ഉണക്കാന്‍ കണ്‍മണിയെത്തി; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും

Follow Us:
Download App:
  • android
  • ios