ആരോഗ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി. ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല. തന്റെ ഭർത്താവ് താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല. പത്തനംതിട്ടയിലെ വീട്ടിലേക്കും സമരക്കാർ വന്നതായി അറിയില്ല. സംശയമുണ്ടെങ്കിൽ സിസിടിവി പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് വെച്ച് ആശമാരെ കണ്ടിരുന്നു, അവർ നിവേദനം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

