കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി വിഎൻ വാസവൻ. ചൊവ്വാഴ്ച കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു’ എന്നാണ് മറുപടി പറയവെ മന്ത്രി വാസവൻ പറഞ്ഞത്.

സഞ്ജയ് ഗാന്ധിയും ഇന്ദിരാഗാന്ധിയും
മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കർ മറുപടി നൽകി. എന്നാൽ പ്രതിപക്ഷ അയഞ്ഞില്ല. പരാമർശം പിൻവലിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയും സഭ വിട്ടിറങ്ങുകയും ചെയ്തു. നേരത്തെ എംഎൽഎ എംഎം മണിയുടെ പരാമർശവും വിവാദമായിരുന്നു.
കെ കെ രമ എംഎൽഎക്കെതിരെയുള്ള പരാമർശമാണ് വിവാദത്തിലായത്. കെ കെ രമയെ മഹതിയെന്നും അവർ വിധവയായത് വിധിയാണെന്നും സിപിഎമ്മിന് പങ്കില്ലെന്നുമുള്ള മണിയുടെ പരാമർശം വലിയ വിവാദമായി. തുടർന്ന് മണിക്കെതിരെ മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധവും വിവാദമായി. മണിയെ ആൾക്കുരങ്ങിനോടുപമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വംശീയ പരാമർശം നടത്തി. വിവാദമായപ്പോൾ അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞു.
1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍; കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ വര്‍ധനവ്
സഹകരണ സംഘങ്ങളിൽ നിക്ഷേപം കൂടുന്നത് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കും, കൺസോർഷ്യം രൂപീകരിക്കും-സഹകരണ മന്ത്രി
തിരുവനന്തപുരം : സഹകരണ സംഘങ്ങളിൽ (co operative banks)നിക്ഷേപം കുന്നുകൂടുന്നത് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ(vn vasavan). ഇക്കാരണത്താൽ നിക്ഷേപം എടുക്കാൻ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത്തരം ഫണ്ട് ഉപയോഗിക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. ഇത്തരം ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുമെന്നും മന്ത്രി വി എൻ വാസവൻ സഭയിൽ വ്യക്തമാക്കി.
