182 വിദേഷപ്രതിനിധികളും സം​ഗമത്തിൽ പങ്കെടുത്തു. സെഷനുകൾ അർത്ഥവത്തായെന്നും മന്ത്രി പറഞ്ഞു.

തിരുവനനന്തപുരം: 4126 പേർ ആ​ഗോള അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. 182 വിദേഷപ്രതിനിധികളും സം​ഗമത്തിൽ പങ്കെടുത്തു. സെഷനുകൾ അർത്ഥവത്തായെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്നും വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണ്. 5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു. 9.55നാണ് മുഖ്യമന്ത്രി ഉൾപ്പെടെ എത്തിയത്. 4126 പേർ പങ്കെടുത്തുവെന്നത്, രജിസ്‌ട്രേഷൻ നടത്തി നമ്പർ എണ്ണിയ കണക്കാണെന്നും മന്ത്രി വ്യക്തമാക്കി. 

ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ല. കർണാടക പിസിസി ഉപാധ്യക്ഷൻ പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവർ പോയത് സെഷനുകളിൽ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളിൽ ആയിരുന്നു സെഷനുകൾ നടത്തിയത്. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത്.

18 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വാസവൻ അറിയിച്ചു. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പാണെന്നും ഉദ്ഘാടന സമയത്ത് പന്തൽ നിറഞ്ഞിരുന്നുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പാർട്ടി സെക്രട്ടറിക്ക് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടുവെന്നും അതാണ് അദ്ദേഹം പ്രതികരിച്ചതെന്നും വാസവൻ പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐ ആയിക്കൂടേ എന്ന എം വി ഗോവിന്ദന്‍റെ ചോദ്യത്തെ പരാമര്‍ശിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച വന്നതിൽ വിവാദം വേണ്ട. ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ ആണെന്നും അദ്ദേഹം പറഞ്ഞു. 

അയ്യപ്പ സംഗമത്തിന് ആശംസ അറിയിച്ച് യോഗി ആദിത്യനാഥ് സന്ദേശമയച്ചതിൽ ഒരു വർഗീയതയുമില്ല. മുഖ്യമന്ത്രി എന്ന നിലക്കാണ് ക്ഷണിച്ചത്. എന്നാൽ യോഗിയുടെ എല്ലാ നിലപാടിനോടും യോജിപ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജാതിയോ മതമോ ഇല്ല. ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ് ഇതിനെ എതിർക്കുന്നത്. അവരെല്ലാം ഒറ്റപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ടിവി കാണുന്നത് പോലെ അയ്യപ്പ സംഗമവും ടിവിയിൽ കണ്ടു. സീരിയൽ ഒക്കെ മാറ്റി വെച്ചാണ് അയ്യപ്പ സംഗമം മാധ്യമങ്ങളിലൂടെ കണ്ടത്. മാധ്യമങ്ങൾക്ക് ഇത്തവണ റേറ്റിംഗ് കൂടുമെന്നും മന്ത്രി വാസവൻ പറഞ്ഞു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming