തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ ആശുപത്രി വിട്ടു. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് രണ്ടാഴ്ച മന്ത്രി ചികിത്സയിലായിരിക്കുകയും  തുടർന്ന് ആശുപത്രി വിടുകയും ചെയ്തിരുന്നു.

എന്നാൽ ചില ദേഹാസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു . ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ചത്തെ പൂർണ വിശ്രമത്തിലായിരിക്കും മന്ത്രി.