Asianet News MalayalamAsianet News Malayalam

മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെലവിന് രാജ്ഭവൻ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ; പണം മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു

Ministers oath taking ceremony 5 lakh rupee rajbhavan demanded alloted kgn
Author
First Published Dec 30, 2023, 8:50 AM IST

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യ പ്രതിജ്ഞക്കുള്ള ചെലവിനായി  5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു. ഇന്നലെ വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തൽ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios