ദില്ലി: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണവുമായി യുഎഇ സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. ഒരു പ്രതിയെ അന്വേഷണ ഏജൻസികൾക്ക് അറസ്റ്റു ചെയ്യാനായി എന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.