Asianet News MalayalamAsianet News Malayalam

മദ്യനയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല, യുഡിഎഫിന് 8 വർഷം അധികാരം ഇല്ലാത്തതിന്‍റെ പ്രശ്നം: മന്ത്രി റിയാസ്

 ബാര്‍കോഴ ആരോപണത്തിന് എക്സൈസ് മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്

minsiter muhammed riyas rejects bar bribe allegations
Author
First Published May 25, 2024, 4:16 PM IST

കോഴിക്കോട്:ബാർകോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫ് നേതാക്കന്മാർക്ക് എട്ടു വർഷമായി അധികാരത്തിൽ ഇല്ലാത്തതിന്‍റെ  പ്രശ്നമാണ്. അവർക്ക് ചികിത്സ നൽകാൻ ഞങ്ങൾക്ക് കഴിയില്ല. മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്സൈസ് മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബാർ കോഴ: 'റിയാസിന് പങ്കുണ്ട്, എംബി രാജേഷ് പരാതി നൽകിയത് റിയാസിനെ രക്ഷിക്കാൻ'; ജുഡീഷ്യൽ അന്വേഷണം വേണം: യു‍ഡിഎഫ്

ബാർ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയിൽ ക്രൈം ബ്രാ‍ഞ്ച് പ്രാഥമിക പരിശോധന തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പണപ്പിരിവ് ആവശ്യപ്പെട്ടുള്ല ബാറുടമ പ്രതിനിധിയുടെ ഓഡിയോ പുറത്ത് വന്നതിൽ ഗൂഡാലോചനയുണ്ടെന്നാണ് സർക്കാറിൻറെ വാദം. ശബ്ദസന്ദേശം ഇട്ട അനിമോനെ സസ്പെൻഡ് ചെയ്ത ബാറുടമകളുടെ സംഘടനയും ഗൂഡാലോചന ആരോപിച്ചിരുന്നു

ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയം, മദ്യനയത്തിൽ മാറ്റംവരുത്തുന്നത് ജനവഞ്ചന: സിറോ മലബാർ സഭ

Latest Videos
Follow Us:
Download App:
  • android
  • ios