കമല്‍ഹാസന്‍റെ മക്കള്‍ നീതി മെയ്യവുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ 2021-ലെ തെരഞ്ഞെടുപ്പോടെ അന്തിമതീരുമാനമുണ്ടാക്കുമെന്നും കമലിനൊപ്പം ചേര്‍ന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തിലും തീരുമാനം വരുമെന്നും രജനീകാന്ത് വ്യക്തമാക്കി.

ചെന്നൈ: അടുത്ത നിയമസഭാ തെഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നൂറ് ശതമാനം അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത്. രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായതിനിടെയാണ് സൂപ്പര്‍താരത്തിന്‍റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കമല്‍ഹാസന്‍റെ മക്കള്‍ നീതി മെയ്യവുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ 2021-ലെ തെരഞ്ഞെടുപ്പോടെ അന്തിമതീരുമാനമുണ്ടാക്കുമെന്നും കമലിനൊപ്പം ചേര്‍ന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തിലും തീരുമാനം വരുമെന്നും രജനീകാന്ത് വ്യക്തമാക്കി.

കമലുമായി രാഷ്ട്രീയസഖ്യമുണ്ടാക്കും എന്ന് നേരത്തെ രജനീകാന്ത് പറഞ്ഞിരുന്നു. ഈ കാര്യം വീണ്ടും ഉറപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ പുതിയ പ്രതികരണം. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഭാവിനടപടികള്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രജനീകാന്ത് പറയുന്നു.