Asianet News MalayalamAsianet News Malayalam

അടൂരില്‍ നിന്നും കാണാതായ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി

 മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. 

missing malayali girls found in ratnagiri
Author
അടൂർ, First Published Jun 14, 2019, 6:22 PM IST

പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. 

ഇന്നലെ വൈകിട്ടാണ് അടൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിലെ നഴ്സിങ്ങ് വിദ്യാർത്ഥികളായ മൂന്ന് പേരെയും കാണുന്നില്ലെന്ന് കാണിച്ച് ഹോസ്റ്റൽ വാർഡൻ പൊലീസിൽ പരാതി നൽകിയത്. പത്തനംതിട്ട സീതത്തോട് , നിലമ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ്  കാണാതായത്. 

പൂനെയിലുള്ള സഹപാഠിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികളെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. ഇതോടെ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.  ഇവരെ കൊണ്ട് വരാൻ ബന്ധുക്കളും പൊലീസും രത്നഗിരിക്ക് പുറപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios