കാലിൽ വടം കെട്ടി പൂർണ്ണനിയന്ത്രണത്തിലാക്കും. അതുപോലെ തന്നെ ലോറിയിൽ കയറ്റും മുമ്പ് കണ്ണുകെട്ടും.

ഇടുക്കി: അരിക്കൊമ്പൻ മിഷൻ വിജയത്തിലേക്ക്. ദൗത്യ സംഘത്തിലെ ഉദ്യോ​ഗസ്ഥർ അരിക്കൊമ്പനരികിലെത്തി. ബൂസ്റ്റർ ഡോസ് നൽകിയതോടയാണ് അരിക്കൊമ്പൻ മയങ്ങിയത്. പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും. കാലിൽ വടം കെട്ടി പൂർണ്ണനിയന്ത്രണത്തിലാക്കും. അതുപോലെ തന്നെ ലോറിയിൽ കയറ്റും മുമ്പ് കണ്ണുകെട്ടും. കാലിൽ വടം കെട്ടാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന് ചുറ്റുമുള്ളത്. കുങ്കിയാനകൾ ചേർന്നാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റുക. 

മിഷൻ അരിക്കൊമ്പൻ വിജയത്തിലേക്ക്| Mission Arikomban

കാടിറങ്ങിയെത്തി ഇടുക്കി ചിന്നക്കനാൽ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പനെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. മയക്കത്തിലായ ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക. കാടിറങ്ങിയെത്തി ഇടുക്കി ചിന്നക്കനാൽ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പനെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. മയക്കത്തിലായ ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക.