Asianet News MalayalamAsianet News Malayalam

പാലക്കാട് കൊവിഡ് മരണ കണക്കില്‍ ഗുരുതര വീഴ്ച; ഇന്ന് 45 മരണങ്ങളെന്ന് ആദ്യം പറഞ്ഞു; പിന്നാലെ തിരുത്തി എട്ടാക്കി

മരണം സംബന്ധിച്ച കണക്കുകൾ ആരോഗ്യ വകുപ്പ് മറച്ചുവയ്ക്കുന്നെന്ന് ആരോഗ്യ വിദഗ്ധരടക്കം വിമർശനം ഉന്നയിക്കുമ്പോഴാണ് ഈ അവ്യക്തത.

misunderstanding in Palakkad covid death case
Author
Palakkad, First Published May 16, 2021, 11:28 PM IST

പാലക്കാട്: പാലക്കാട് കൊവിഡ് മരണം സംബന്ധിച്ച കണക്കുകളിൽ അവ്യക്തത. ഇന്നുമാത്രം 45 മരണമെന്നായിരുന്നു പിആര്‍ഡി ആദ്യം പുറത്തുവിട്ട കണക്കുകള്‍. ഒരു ദിവസം ഇത്ര മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മധ്യമ പ്രവർത്തകർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടു. പിന്നാലെ ഇന്ന് സ്ഥിരീകരിച്ച കണക്കുകളെന്ന വിശദീകരണം ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് പിആര്‍ഡി നൽകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരാൾ പോലും മരിച്ചില്ലെന്നായിരുന്നു പിആര്‍ഡിയുടെ കണക്കുകൾ. തുടര്‍ന്ന് ഇന്ന് സ്ഥിരീകരിച്ച മരണം എട്ടെന്ന് തിരുത്തി. മരണം സംബന്ധിച്ച കണക്കുകൾ ആരോഗ്യ വകുപ്പ് മറച്ചുവയ്ക്കുന്നെന്ന് ആരോഗ്യ വിദഗ്ധരടക്കം വിമർശനം ഉന്നയിക്കുമ്പോഴാണ് ഈ അവ്യക്തത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios