തൃശ്ശൂർ നെടുപുഴയിൽ തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് ആണ് മരിച്ചത്. അയൽവാസിയായ ഗണേഷ് ആണ് തലയ്ക്കടിച്ചത്
തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിൽ തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോൾപാടത്തെ അതിർത്തി തർക്കത്തിനിടെ അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അയൽവാസിയായ ഗണേഷ് ആണ് തലയ്ക്കടിച്ചത്. ഇയാൾ റിമാൻഡിലാണ്. രണ്ടു ദിവസം മുൻപാണ് സംഭവം ഉണ്ടായത്. ബിജെപി സ്ഥാനാർഥി സദാനന്ദൻ വാഴപ്പുള്ളിയുടെ സഹോദരനാണ് മരിച്ച സന്തോഷ്.

