സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒരു ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: സംസ്ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് വൈക്കത്ത് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന സ്റ്റാലിൻ റോഡ് മാർഗ്ഗം കുമരകത്തെ സ്വകാര്യ റിസോർട്ടിൽ എത്തും. തുടർന്ന് വൈകിട്ട് മൂന്നുമണിക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പം സ്മാരകത്തിൽ സ്റ്റാലിൻ എത്തും.
പെരിയോർ പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തിയതിനുശേഷം ഇരു മുഖ്യമന്ത്രിമാരും വൈക്കം കായലോര ബീച്ചിൽ സജ്ജീകരിച്ച സമ്മേളന വേദിയിൽ എത്തും. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒരു ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
Read More : 'മാസ്റ്റര്‍പീസ് അറംപറ്റിയ നോവല്‍'; കോടതിയിലെ ജോലി രാജിവച്ചതിന്റെ കാരണം വ്യക്തമാക്കി എഴുത്തുകാരന്‍
അതേസമയം വൈക്കം സത്യഗ്രഹം നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട് വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കുന്നതിന് എട്ടുകോടി പ്രഖ്യാപിച്ചു. സ്മാരകത്തിനായി 8.14 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വെള്ളിയാഴ്ചയാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ പെരിയാര്‍ സ്മാരകം നിര്‍മ്മിക്കാനും തീരുമാനിച്ചു.
വൈക്കം സമരത്തിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 'വൈക്കം സമരത്തെക്കുറിച്ച് പഴ അത്തിയമാന്‍ രചിച്ച പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പ്രസിദ്ധീകരിക്കും. ഇത് ഇംഗ്ലീഷ്, തെലുങ്ക്, കന്നട ഭാഷകളിലും പുറത്തിറക്കും. പുറമേ എല്ലാ വര്‍ഷവും സെപ്തംബര്‍ 17ന് സാമൂഹിക നവോത്ഥാന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 'വൈക്കം അവാര്‍ഡ്' ഏര്‍പ്പെടുത്തും.' ഈ വര്‍ഷം നവംബര്‍ 29ന് ഇതോടനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.
