വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിക്കുമെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിപി കേസിലെ പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരാണ് പൂര്‍ണ ഉത്തരവാദിയെന്ന് ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎല്‍എയും കെ കെ രമ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് വിഷയത്തില്‍ ഉത്തരം പറയേണ്ടത്. പാര്‍ട്ടിക്ക് വേണ്ടിയാണ് ടിപി വധക്കേസ് പ്രതികള്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് പ്രതികളെ സിപിഎം സംരക്ഷിക്കുന്നതെന്ന് കെ കെ രമ വിമര്‍ശിച്ചു. വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിക്കുമെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിപി കേസിലെ പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് രാമനാട്ടുകരയിൽ നടന്നത് അടക്കം സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയാണെന്ന് ആരോപണം ഉയരുമ്പോൾ പരിശോധിക്കാതെ മൌനം പാലിക്കുകയാണ് സർക്കാർ. ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിട്ടും കസ്റ്റംസ് റെയ്ഡും ചോദ്യം ചെയ്യലും ഉണ്ടായിട്ടും തടവുകാരൻ പരോൾ വ്യവസ്ഥകൾ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നില്ല. കസ്റ്റംസ് പ്രതി ചേർത്താൽ അപ്പോൾ നോക്കാമെന്ന് പൊലീസ് പറയുന്നു. എന്നാൽ പരോളിലിറങ്ങിയ കുറ്റവാളി നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് പൊലീസാണെന്ന് ജയിൽ വകുപ്പും കൈ കഴുകുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona