Asianet News MalayalamAsianet News Malayalam

ജോസഫൈന്‍റെ രാജി സ്വഗതാര്‍ഹം; പാര്‍ട്ടിയുടെ ചരടുവലിക്കപ്പുറം കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം: കെ കെ രമ

വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാര്‍ട്ടിയുടെ ചരടുവലികള്‍ക്ക് അപ്പുറം സ്വതന്ത്രമായ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് കെ കെ രമ.

mla kk rema on josephines resignation
Author
Thiruvananthapuram, First Published Jun 25, 2021, 2:43 PM IST

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍റെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എ കെ കെ രമ. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാജി വളരെ യുക്തമായ തീരുമാനമായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാര്‍ട്ടിയുടെ ചരടുവലികള്‍ക്ക് അപ്പുറം സ്വതന്ത്രമായ പ്രവര്‍ത്തനം ഉണ്ടാവണമെന്നും കെ കെ രമ പറഞ്ഞു. 

വാളയാര്‍-പാലക്കട് പെണ്‍കുട്ടികളുടെ വിഷയം വന്നപ്പോള്‍ വനിതാ കമ്മീഷന് ഇടപെടാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ ചരട് വലികള്‍ മൂലമാണ്. ഇത് ഒരു വ്യക്തിയുടെ വിഷയമല്ല. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞില്ലെങ്കില്‍ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും എംഎല്‍എ വടകര എംഎല്‍എ പ്രതികരിച്ചു.

പാര്‍ട്ടിയാണ് കോടതി എന്ന് പറയുന്ന ഒരു പരാമര്‍ശം ജോസഫൈനില്‍ നിന്ന് ഉണ്ടായത് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് കീഴില്‍ നില്‍ക്കുന്നത് കൊണ്ടാണ്. വനിതാ കമ്മീഷന്‍ അടക്കമുള്ള എല്ലാ കമ്മീഷനുകളും സര്‍ക്കാറിന് അതീതമായി നില്‍ക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര ഇടമായി മാറണം എന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios