കോട്ടയം: പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം എൽഎ മാണി സി കാപ്പൻ . സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളിൽ എൻസിപി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇടതു മുന്നണിയിൽ വിശ്വാസമെന്നും മാണി സി കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി. 

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. 'പാലാ'യിൽ വിട്ടുവീഴ്ചയില്ലെന്നാണ് മാണി സി കാപ്പൻ ആവർത്തിക്കുന്നത്. അതിനിടെ ഒരു ഘട്ടത്തിൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായി.   നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാണി സി കാപ്പനെ സന്ദര്‍ശിച്ചതും ചർച്ചയാകുന്നു.