കാസർകോട് ഡിഎഫ്ഒ ആയി ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് പി ധനേഷ് കുമാറിനെ മാറ്റിയത്. കാസർകോട് സാമൂഹിക വനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററായാണ് നിയമനം.
കാസര്‍കോട്: കാസർകോട് ഡിഎഫ്ഒ (Kasargod DFO) ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ. മുഖ്യമന്ത്രിയെക്കണ്ട് പരാതി നൽകാനാണ് കാസർകോട് ജില്ലയിലെ ഇടത് എംഎൽഎമാരുടെ തീരുമാനം. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി. കാസർകോട് ഡിഎഫ്ഒ ആയി ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് പി ധനേഷ് കുമാറിനെ മാറ്റിയത്. കാസർകോട് സാമൂഹിക വനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററായാണ് നിയമനം. എൻസിപി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഡിഎഫ്ഒയെ നീക്കിയതെന്നാണ് ആക്ഷേപം. അച്ചടക്ക ലംഘനമില്ലാതിരിക്കെ മൂന്ന് വർഷം തികയും മുമ്പുള്ള ട്രാൻസ്ഫർ നിയമങ്ങൾക്ക് എതിരാണെന്ന് എംഎൽഎ സി എച്ച് കുഞ്ഞമ്പു പറഞ്ഞു.
ജില്ലയിലെ മറ്റ് എംഎൽഎമാരോടൊപ്പം വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരാനാണ് തീരുമാനം. ജില്ലയിൽ വനം വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ കൂടിയാലോചന പോലും നടത്താതെയുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. ജില്ലയിൽ നേരത്തെ തന്നെ നിലനിന്നിരുന്ന സിപിഎം - എൻസിപി ഭിന്നത ഡിഎഫ്ഒയുടെ സ്ഥാനമാറ്റത്തോടെ വീണ്ടും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഡിഎഫ്ഒയെ മാറ്റിയത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി. ധനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയത് റദാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ? പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി
ദില്ലി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ (Personal Saff Appointment ) സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി (Supreme Court). രണ്ടരവർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പൊതുമേഖല എണ്ണകമ്പനികള്‍ അധിക ഇന്ധനവില ഈടാക്കുന്നുവെന്നും വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം എന്നുമാവശ്യപ്പട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. സര്‍ക്കാര്‍ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് പെന്‍ഷന്‍ കാര്യം ഉയര്‍ത്തി കോടതി മറുചോദ്യം ഉന്നയിച്ചത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെ സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല.
സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും. 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരുന്നു ഇക്കാര്യത്തിലുള്ള അതൃപ്തി ഗവർണർ പരസ്യമാക്കിയത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷന് അർഹരാവും എന്ന ചട്ടം റദ്ദാക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സി എ ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്.
