എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഭരണഘടന വിലക്കിയിട്ടില്ലെന്ന് ഹൈക്കോടതി
കൊച്ചി: എംഎൽഎമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അപാകത ഇല്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടന അത് അനുവദിക്കുന്നുണ്ട്. എംഎൽഎമാർ മത്സരിച്ചു ജയിച്ചാൽ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. കോടതിയുടെ പാരാമർശത്തെ തുടർന്ന് ഹർജി പിൻവലിച്ചു.
