Asianet News MalayalamAsianet News Malayalam

രാജമല ദുരന്തം: കൂടുതൽ പേർ ഒലിച്ചു പോയിരിക്കാൻ സാധ്യതയെന്ന് മന്ത്രി എം എം മണി

ഉരുൾപൊട്ടി വന്നതിൻ്റെ ദിശ മാറിയിരുന്നെങ്കിൽ അപകടത്തിൻ്റെ വ്യാപ്തി ഇതിലും വലുതാകമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

mm mani on rjaamala rescue work
Author
Idukki, First Published Aug 8, 2020, 1:54 PM IST

ഇടുക്കി: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കൂടുതൽ പേർ ഒലിച്ചു പോയിരിക്കാൻ സാധ്യതയെന്ന് മന്ത്രി എം എം മണി. പെട്ടിമുടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് മാറി വനത്തിലാണ് ഉരുൾപൊട്ടലുണ്ടായതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉരുൾപൊട്ടലുണ്ടായ മേഖലയിലും മലവെള്ളം ഒഴുകി പോയ പാതയിലും ദേശീയദുരന്തനിവാരണസേന ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. ഉരുൾപൊട്ടി വന്നതിൻ്റെ ദിശ മാറിയിരുന്നെങ്കിൽ അപകടത്തിൻ്റെ വ്യാപ്തി ഇതിലും വലുതാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

മണ്ണിനടിയിൽ കുടുങ്ങിയതിലും കൂടുതൽ പേർ ഒലിച്ചു പോയിരിക്കാമെന്നാണ് നിലവിലെ നിഗമനം. ആറ്റിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ ഇതിനോടം ലഭിച്ചിട്ടുണ്ട്. ഒഴുകി പോയവരെ കണ്ടെത്താനായി മാങ്കുളം മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്നും മന്ത്രി എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios