തിരുവനന്തപുരം: ജോലിക്കിടെ മരിച്ച അസിസ്റ്റന്‍റ് എഞ്ചിനീയർക്ക് അനുശോചനം അര്‍പ്പിച്ച് വൈദ്യുത മന്ത്രി എംഎം മണി. കെഎസ്ഇബി ലൈൻ മെയിന്റനൻസ് സെക്ഷൻ വിയ്യൂർ അസിസ്റ്റന്റ് എഞ്ചിനീയർ ബൈജു  ആണ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ  ഇന്ന് മരണപ്പെട്ടത്. 

പുന്നയൂർക്കുളം ഭാഗത്ത് ഒടിഞ്ഞു വീണ ടവർ പുനഃസ്ഥാപിക്കുന്നതിലേക്കായി തോണിയിൽ സഞ്ചരിക്കവേ തോണി മറിഞ്ഞാണ് ബൈജു മരിച്ചത്.  ബൈജുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായി മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അനുശോചനം അറിയിച്ചത്.