ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ  എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും. കല്യാൺ ജ്വല്ലറി ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി എംഎ യൂസഫലിയും കല്യാണ്‍ ജ്വല്ലറിയും. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കല്യാൺ ജ്വല്ലറി ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ ഇവർ ഇക്കാര്യം അറിയിച്ചു. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സുമനസ്സുകൾ മുന്നോട്ടു വരികയാണ്. ദുരിതം അനുഭവിക്കുന്ന ജനതയെ കൈപിടിച്ച് കയറ്റാന്‍ കേരള ജനത ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.