Asianet News MalayalamAsianet News Malayalam

'ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ചെറുക്കും'; മൂന്നാര്‍ ദൗത്യസംഘത്തോടുള്ള നിലപാട് പറഞ്ഞ് എം.എം മണി

കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവർക്ക് എതിരെ സർക്കാർ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

MMMani on Munnar Action Team
Author
First Published Sep 29, 2023, 12:04 PM IST

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഉള്ള ദൗത്യ സംഘത്തോടുള്ള നിലപാട് വ്യക്തമാക്കി എം.എം മണി എംഎല്‍എ. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ല. കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കട്ടെ. ദൗത്യസംഘം നിയമപരമായി കാര്യങ്ങൾ ചെയ്യട്ടെ.കാലങ്ങളായി നിയമപരമായി താമസിച്ചുവരുന്നവർക്ക് എതിരെ സർക്കാർ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എംഎം മണി പറഞ്ഞു.

ഇപ്പോൾ അതിന്റെ ആവശ്യമില്ല: മൂന്നാറിലേക്ക് ദൗത്യസംഘത്തെ അയക്കുന്നതിനെതിരെ സിപിഎം

കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മൂന്നാറിലേക്ക് ദൗത്യസംഘം; 2 ദിവസത്തിനകം പ്രഖ്യാപനമെന്ന് സർക്കാർ

അതിനിടെ  സംസ്ഥാനത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മിച്ച ഭൂമി കേസുകൾ തീര്‍പ്പാക്കാൻ മേഖലാ ലാന്‍റ് ബോര്‍ഡുകൾ രൂപീകരിച്ച നടപടി വൻ വിജയമെന്ന് റവന്യു വകുപ്പ്.  വിലയിരുത്തി മേഖലാ ലാന്‍റ് ബോര്‍ഡുകൾ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തികം തന്നെ 311 ഏക്കറാണ് സര്‍ക്കാര്‍ തിരിച്ച് പിടിച്ചത്. നിലവിലുള്ള കേസുകളിൽ തീര്‍പ്പുണ്ടാക്കിയാൽ മാത്രം 26000 ഏക്കര്‍ വീണ്ടെടുക്കാൻ സര്‍ക്കാരിന് കഴിയുമെന്നാണ് റവന്യു വകുപ്പിന്‍റെ കണക്ക്.

Follow Us:
Download App:
  • android
  • ios