അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എല്ലായിപ്പോഴും ഓര്‍മ്മിക്കപ്പെടും. കുടുംബത്തോടും പ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നതായും മോദി ട്വിറ്ററിലൂടെ കുറിച്ചു.
ദില്ലി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു മാണി. ദീര്‍ഘകാലം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കെ എം മാണിയുടെ റെക്കോര്‍ഡ് അദ്ദേഹത്തിന് ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എല്ലായിപ്പോഴും ഓര്‍മ്മിക്കപ്പെടും. കുടുംബത്തോടും പ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നതായും മോദി ട്വിറ്ററിലൂടെ കുറിച്ചു.
ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കെ എം മാണി ഇന്ന് വൈകിട്ട് 4.57 നാണ് അന്തരിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമാവുകയായിരുന്നു.
