പിണറായി വിളിച്ചാലും കോണ്‍ഗ്രസ് അധികാരത്തിൽ  ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖര്‍ സമ്മേളനത്തിന് വരും . അത് വോട്ടാകില്ല

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തൃശ്ശൂരില്‍ പങ്കെടുത്ത സ്ത്രീ ശക്തി മോദിക്കൊപ്പം റാലി കൊണ്ട് ബിജെപിക്ക് കേരളത്തില്‍ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പില്ല. മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ല. പിണറായി വിളിച്ചാലും കോണ്ഡഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖര്‍ സമ്മേളനത്തിനും റാലിക്കും വരും . അത് വോട്ടാകില്ല. ഇടക്കിടെ ബി ജെ പി സ്വർണ്ണക്കടത്ത് പിണറായിയെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

അതേ സമയം മോദിയുടെ ഗാരന്‍റി ' യിൽ ഊന്നി ലോക്സഭ പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു.പ്രധാന മന്ത്രിയുടെ തൃശ്ശൂര്‍ പ്രസംഗം സജീവ ചർച്ചയാക്കും മോദിയുടെ സന്ദർശനത്തിനു ശേഷം ചേർന്ന നേതാക്കളുടെ യോഗത്തിൽ ആണ് തീരുമാനം.കേന്ദ്ര സർക്കാർ നേട്ടം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനുള്ള മികച്ച പ്രയോഗം എന്നാണ് സംസ്ഥാന ബിജെപിയുടെ വിലയിരുത്തൽ

'മോദി ഗ്യാരണ്ടി'കൾ എണ്ണിപ്പറഞ്ഞ്, ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് മോദി; ക്രൈസ്തവ നേതാക്കൾക്ക് നന്ദിയും

'കേരളത്തിലെ അമ്മമാരെ, സഹോദരിമാരെ' തുടക്കം മലയാളത്തിൽ; തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമെന്ന് മോദി