ലഹരിയും സമൂഹ മാധ്യമങ്ങളും യുവ തലമുറ അടക്കമുള്ള ആളുകളെ സ്വാധീനിക്കുന്നു. ബന്ധങ്ങള്‍ക്ക് വില നല്‍കണമെന്നും അക്രമമല്ല ഒന്നിന്‍റെയും പരിഹാരമെന്നും മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏത് പ്രതിസന്ധിയിലും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: അക്രമത്തിനും ലഹരിക്കുമെതിരെ ജാഗ്രതാ സന്ദേശവുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച മെഗാ ലൈവത്തോണിന്റെ ഭാഗമായി നടന്‍ മോഹന്‍ലാല്‍. ലഹരിയും സമൂഹ മാധ്യമങ്ങളും യുവ തലമുറ അടക്കമുള്ള ആളുകളെ സ്വാധീനിക്കുന്നു. ബന്ധങ്ങള്‍ക്ക് വില നല്‍കണമെന്നും അക്രമമല്ല ഒന്നിന്‍റെയും പരിഹാരമെന്നും മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏത് പ്രതിസന്ധിയിലും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ വാക്കുള്‍...
ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് നമ്മുടെ കേരളത്തെ വിളിക്കാറ്. പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കൊല്ലുന്ന മക്കള്‍, അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍, കൂട്ടക്കൊലകള്‍, സുഹൃത്തുക്കള്‍ തമ്മില്‍ നിസാര കാര്യത്തിന് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ വലിയ അക്രമമാകുന്നു. ലഹരി സോഷ്യല്‍ മീഡിയ അടക്കം പല ഘടകങ്ങളാണ് ആളുകളെ അതിക്രമങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവിതമാകണം ലഹരി. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന സിനിമ വാചകത്തിന് അപ്പുറം ഇതിന് വലിയ പ്രാധാന്യമുണ്ട്. അക്രമം അല്ല ഒന്നിന്‍റെയും പരിഹാരമെന്നും മോഹല്‍ലാല്‍ പറഞ്ഞു.
ലൈവത്തോണിന്റെ ഭാഗമായി പ്രമുഖര്‍
കല സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും മനശാസ്ത്ര വിദഗ്ധരും 'മലയാളികളെ ശാന്തരാകൂ' ലൈവത്തോണിന്റെ ഭാഗമായി. സിനിമകളിലെ പരിധിയില്ലാത്ത വയലൻസ് ചെറുപ്പക്കാരെ സ്വാധീനിക്കുന്നുവെന്ന് സംവിധായകൻ കമൽ പ്രതികരിച്ചു. സിനിമകളിലെ അക്രമ
രംഗങ്ങൾ വയലൻസിനെ ഗ്ലോറിഫൈ ചെയ്യാൻ അല്ലെന്ന് തിരിച്ചറിയണമെന്ന് നടൻ വിശാഖ് നായർ പറഞ്ഞു. അക്രമങ്ങളെ വാഴ്ത്താൻ അല്ല സിനിമകളിലെ രംഗങ്ങൾ എന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്ന് വിശാഖ് നായർ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ചെറുപ്പം മുതൽ കലകൾ പഠിപ്പിക്കണമെന്ന് സ്റ്റീഫൻ ദേവസിയും നല്ല കായിക സംസ്കാരത്തിലൂടെ ലഹരിയെ പ്രതിരോധിക്കാമെന്ന് എ എം വിജയനും പറഞ്ഞു.
