യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. 

തിരുവനന്തപുരം: ജോസ് കെ മാണിയെ സ്വാ​ഗതം ചെയ്ത നടപടിയിൽ കെപിസിസി ചർച്ച നടത്തിയോ എന്നറിയില്ലെന്ന് മോൻസ് ജോസഫ്. യുഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ചർച്ച നടന്നാൽ പാർട്ടി അഭിപ്രായം പറയും. അന്തരീക്ഷത്തിൽ ഉള്ള ഒരു വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു. 

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ രം​ഗത്തെത്തിയിരുന്നു. കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 'യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓ‍ര്‍മ്മിക്കണം'. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്, ചെന്നിത്തലയ്ക്ക് മറുപടി നൽകി റോഷി അഗസ്റ്റിൻ

എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ചു; കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും, നീരസം പരസ്യമാക്കി ഡി കെ

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News