നിലവില്‍ വയനാട് പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളി‍ല്‍ മാത്രമാണ് പണം കിട്ടുന്നത്. അതും മൂന്നും നാലും മാസം കൂടുമ്പോള്‍. മറ്റ് ജില്ലകളിലെ മിക്കയിടത്തും ഒന്നര വര്‍ഷത്തിലേറയായി ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിട്ട്

എറണാകുളം: ആദിവാസി ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും പോഷഹാകാരത്തിന് മാസം 2000 രൂപ നൽകുന്ന ജനനീ ജന്മരക്ഷാ പദ്ധതി സംസ്ഥാനത്ത് പലയിടത്തും നിലച്ചു. പാലക്കാട് വയനാട് ജില്ലകളിലെ ചില കോളനികളില്‍ മാത്രമാണ് ​ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നത്. ഫണ്ടില്ലാത്തതാണ് പ്രശ്നമെന്ന് പട്ടകിവർഗ വകുപ്പ് വിശദീകരിച്ചു.

രണ്ടുമാസം മുമ്പ് കുഞ്ഞിന് ജന്മം നല്‍കിയ കോതമംഗലം കുട്ടമ്പുഴ പന്ത്രപ്ര കുടിയിലെ സിജിയുടെ കണ്ണീര്‍ ഒറ്റപെട്ടതല്ല. ആദിവാസി ഗര്‍ഭിണികള്‍ക്ക് പോഷഹാകാരം വാങ്ങാനായി പ്രതിമാസം 2000 രൂപ നല്‍കുമെന്ന ജനനീ ജന്മരക്ഷാ പദ്ധതി നിലച്ചപ്പോള്‍ പ്രതിസന്ധിയിലായത് സിജിയെപോലെ നിരവധി പേരാണ്. ഗര്‍ഭാവസ്ഥയുടെ മുന്നാം മാസം മുതല്‍ 18 മാസത്തേക്ക് ഓരോ മാസവും തുക ബാങ്ക് അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 

നിലവില്‍ വയനാട് പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളി‍ല്‍ മാത്രമാണ് പണം കിട്ടുന്നത്. അതും മൂന്നും നാലും മാസം കൂടുമ്പോള്‍. മറ്റ് ജില്ലകളിലെ മിക്കയിടത്തും ഒന്നര വര്‍ഷത്തിലേറയായി ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിട്ട്. ഇപ്പോള്‍ ഗര്‍ഭിണികളാകുന്നവരെ പദ്ധതിയില്‍ ഉള്‍പെടുത്താനുള്ള രജിസ്ട്രേഷന്‍ ഒരിടത്തും നടക്കുന്നില്ല. പതിയെ പതിയെ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണോയിതെന്ന സംശയമാണ് ആദിവാസികള്‍ക്ക്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.