കോട്ടയം: കേരള കോൺഗ്രസിൽ വിപ്പ് യുദ്ധം കടുക്കുക്കുന്നു. യഥാർത്ഥ വിപ്പ് റോഷിയാണെന്ന് ജോസ് വിഭാഗവും മോൻസാണെന്ന് ജോസഫ് വിഭാഗവും വാദിച്ചതിന് പിന്നാലെ ഇരുവിഭാഗവും പരസ്പരം വിപ്പ് നൽകി. അവിശ്വാസ പ്രമയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് കാണിച്ച് മോൻസ് ജോസഫ് വിപ്പ് നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം എന്നാവശ്യപ്പെട്ട് നേരത്തെ വിപ്പ് നൽകിയ റോഷി അഗസ്റ്റിൻ ഇപ്പോൾ അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്.

അവിശ്വാസ പ്രമയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് കാണിച്ചാണ് മോൻസ് ജോസഫ് വിപ്പ് നൽകിയിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം എന്നാണ് നേരത്തെ ജോസ് വിഭാഗം നൽകിയ വിപ്പ്. ജോസ് വിഭാഗം എംഎൽഎമാർക്ക് യുഡിഎഫും വിപ്പ് നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം, അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ചു വോട്ട് ചെയ്യണം എന്നും വിപ്പിൽ ആവശ്യപ്പെട്ടു.