Asianet News MalayalamAsianet News Malayalam

മൺസൂൺ മഴ ഇതുവരെ കുറവ്; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 17-ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ട് ആഴ്‌ചയിലേക്കുള്ള(ജൂലൈ 17 മുതല്‍ ജൂലൈ 30 വരെ) മഴ പ്രവചനത്തിൽ കേരളത്തിൽ സാധാരണമഴയ്‌ക്കുള്ള സാധ്യത പ്രവചിക്കുന്നു

Monsoon rain prediction in kerala from July 17 to 30
Author
Thiruvananthapuram, First Published Jul 18, 2020, 7:15 PM IST

തിരുവനന്തപുരം: 2020 മൺസൂൺ സീസണിൽ ഇതുവരെ(ജൂണ്‍ 1 മുതല്‍ ജൂലൈ 17 വരെയുള്ള കണക്ക്) കേരളത്തിൽ ആകെ ലഭിച്ചത് 823.2 മില്ലി മീറ്റർ മഴ. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴയുടെ ശരാശരിയേക്കാൾ 23 ശതമാനം കുറവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

'കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 17-ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ട് ആഴ്‌ചയിലേക്കുള്ള(ജൂലൈ 17 മുതല്‍ ജൂലൈ 30 വരെ) മഴ പ്രവചനത്തിൽ കേരളത്തിൽ സാധാരണമഴയ്‌ക്കുള്ള സാധ്യത പ്രവചിക്കുന്നു. വടക്കൻ ജില്ലകളിൽ സാധാരണയേക്കാള്‍ മഴ കുറവും തെക്കൻ ജില്ലകളിൽ സാധാരണ മഴ എന്നാണ് പ്രവചനം. ജൂലൈ രണ്ടാപാദത്തിലെ സാധാരണ മഴ എന്നുപറഞ്ഞാല്‍ അത് വലിയ മഴയാണ്. 

അതിനാല്‍ അടുത്ത രണ്ടാഴ്‌ച സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ അപകടങ്ങള്‍ സൃഷ്‌ടിക്കാനും സാധ്യതയുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശിക ഭരണകൂടവും യോഗം ചേർന്ന് മുന്നൊരുക്കം വിലയിരുത്തിയിട്ടുണ്ട്' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more: സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍

Follow Us:
Download App:
  • android
  • ios