Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍

പ്ലാസ്മ നല്‍കാന്‍ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്.
 

states first plasma bank starts in manchery medical college
Author
Malappuram, First Published Jul 18, 2020, 6:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി വേര്‍തിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതാണ് പ്ലാസ്മാ തെറാപ്പി. 

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര്‍ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി. പ്ലാസ്മ നല്‍കാന്‍ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. 

ഇനിയും ഇരുന്നൂറോളം പേര്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്ന് പ്ലാസ്മ എത്തിച്ച നല്‍കിയിരുന്നു.  

അതേസമയം സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11659 പേര്‍ക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേര്‍ രോഗമുക്തരായി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Follow Us:
Download App:
  • android
  • ios