ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസത്തേക്ക് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും മറ്റന്നാൾ മലപ്പുറത്തും യെല്ലോ അലർട്ടുണ്ട്. അടുത്ത വ്യാഴാഴ്ച ഇടുക്കിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മുന്‍കരുതലെന്ന നിലയില്‍ വിവിധ ജില്ലകളില്‍ താലൂക്കടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴയുടെ തോത് കൃത്യമായി നിരീക്ഷാനും നിര്‍ദേശം വന്നിട്ടുണ്ട്. 

കേരളത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

14 /7/ 2019 - എറണാകുളം ,ഇടുക്കി 
15 /7/ 2019 - ഇടുക്കി 
16 /7/ 2019 - മലപ്പുറം 
17 /7/ 2019 - ഇടുക്കി, മലപ്പുറം 
18 /7/ 2019 - പത്തനംതിട്ട ,കോട്ടയം ,എറണാകുളം,തൃശൂർ,മലപ്പുറം ,കണ്ണൂർ